Song of Solomon 4:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വടക്കന്‍ കാറ്റേ ഉണരൂ; തെക്കന്‍ കാറ്റേ വരൂ; എന്‍റെ തോട്ടത്തില്‍ വീശൂ; അതിന്‍റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ. എന്‍റെ പ്രിയന്‍ വന്ന് തന്‍റെ തോട്ടത്തില്‍നിന്ന് അതിന്‍റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
Malayalam 1992 MBSI
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തില്‍നിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേല്‍ ഊതുക; എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരുക; എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയന്‍ തന്‍റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
Malayalam Bible POC-ML 2013
വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്‍െറ ഉദ്യാനത്തില്‍ വീശുക. അതിന്‍െറ പരിമളം വിദൂരത്തും പരക്കട്ടെ. എന്‍െറ പ്രാണപ്രിയന്‍ അവന്‍െറ ഉദ്യാനത്തില്‍ വരട്ടെ; അതിന്‍െറ വിശിഷ്‌ടഫലങ്ങള്‍ ആസ്വദിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വടക്കൻകാറ്റേ, ഉണരൂ, തെക്കൻകാറ്റേ, വരിക! അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, എന്റെ തോട്ടത്തിൽ വീശുക. എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.