Song of Solomon 4:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ മണവാട്ടീ, ലെബാനോനില്‍നിന്നു നീ എന്‍റെകൂടെ പോരുക, ലെബാനോനില്‍നിന്ന് എന്‍റെകൂടെ പോരുക. അമാനാ പര്‍വതശിഖരത്തില്‍നിന്ന്, ശെനീര്‍, ഹെര്‍മ്മോന്‍ കൊടുമുടികളില്‍നിന്ന്, സിംഹഗുഹകളും പുള്ളിപ്പുലികളും നിറഞ്ഞ മലകളില്‍നിന്ന് ഇറങ്ങിപ്പോരുക,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരിക.
Malayalam 1992 MBSI
കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വ്വതങ്ങളും വിട്ടുപോരിക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടി, ലെബാനോനെ വിട്ട് എന്നോടുകൂടി വരുക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടെ, ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വതങ്ങളും വിട്ടുപോരിക.
Malayalam Bible POC-ML 2013
എന്‍െറ മണവാട്ടീ, ലബനോനില്‍നിന്ന്‌എന്‍െറ കൂടെ വരുക. അതേ, ലബനോനില്‍നിന്ന്‌ എന്‍െറ കൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന്‌ ഇറങ്ങിപ്പോരുക. സെനീറിന്‍െറയും ഹെര്‍മോന്‍െറയും കൊടുമുടികളില്‍നിന്ന്‌, സിംഹങ്ങളുടെ ഗുഹ കളില്‍നിന്ന്‌ പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്‌, ഇറങ്ങി വരുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക. അമാനാ പർവതശൃംഗത്തിൽനിന്ന് സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന് സിംഹങ്ങളുടെ ഗുഹകളിൽനിന്ന് പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ.