Song of Solomon 5:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരീ, എന്‍റെ പ്രിയതമേ, ഞാന്‍ എന്‍റെ ഉദ്യാനത്തില്‍ വന്നിരിക്കുന്നു; എന്‍റെ മൂറും സുഗന്ധവര്‍ഗവും ഞാന്‍ ശേഖരിക്കുന്നു; എന്‍റെ തേനും തേനടയും ഞാന്‍ ആസ്വദിക്കുന്നു. വീഞ്ഞും പാലും ഞാന്‍ കുടിക്കുന്നു; തോഴരേ, തിന്നുക; കുടിക്കുക; കാമുകന്മാരേ, കുടിച്ചു മദിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻകട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
Malayalam 1992 MBSI
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു; ഞാന്‍ എന്റെ മൂറും സുഗന്ധവര്‍ഗ്ഗവും പെറുക്കി; ഞാന്‍ എന്റെ തേന്‍ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന്‍; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻകട്ട തേനോടുകൂടി തിന്നും എന്റെ വീഞ്ഞ് പാലോടുകൂടി കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരേ, തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ സഹോദരീ, എന്‍റെ കാന്തേ, ഞാന്‍ എന്‍റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാന്‍ എന്‍റെ മൂറും സുഗന്ധവര്‍ഗവും പെറുക്കി; ഞാന്‍ എന്‍റെ തേന്‍കട്ട തേനോടുകൂടെ തിന്നും എന്‍റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരെ തിന്നുവിന്‍; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍!
Malayalam Bible POC-ML 2013
എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, ഞാന്‍ എന്‍െറ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്‌ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്‍മാരേ കുടിക്കുക, കാമുകന്‍മാരേ, കുടിച്ചുമദിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു; ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു. തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു; പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു. അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ; ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക.