Song of Solomon 5:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ കവിള്‍ത്തടങ്ങള്‍ സുഗന്ധവസ്തുക്കള്‍ കൂട്ടിയിട്ടതുപോലെ സൗരഭ്യം വിതറുന്നു. അധരങ്ങള്‍ ചെന്താമരമലരുകള്‍പോലെ, അവ മൂറിന്‍തൈലം ഒഴുക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
Malayalam 1992 MBSI
അവന്റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
Malayalam Bible POC-ML 2013
അവന്‍െറ കവിളുകള്‍ സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്‍െറ അധരം ലില്ലിപ്പൂക്കളാണ്; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന സുഗന്ധത്തട്ടുകൾപോലെയാണ്. അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന ശോശന്നപ്പുഷ്പംപോലെയാണ്.