Song of Solomon 5:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ ഭാഷണം മധുരോദാരം, അവന്‍ സര്‍വാംഗസുന്ദരന്‍. യെരൂശലേംപുത്രിമാരേ, ഇവനാണ് എന്‍റെ പ്രിയതമന്‍; ഇവനാണ് എന്‍റെ ഇഷ്ടതോഴന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ; യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
Malayalam 1992 MBSI
അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍; ഇവനത്രേ എന്റെ സ്നേഹിതന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ വായ് ഏറ്റവും മധുരമുള്ളത്; അവൻ സർവ്വാംഗസുന്ദരൻ തന്നെ; യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ വായ് ഏററവും മധുരമുള്ളത്; അവന്‍ സര്‍വാംഗസുന്ദരന്‍ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍; ഇവനത്രേ എന്റെ സ്നേഹിതന്‍.
Malayalam Bible POC-ML 2013
അവന്‍െറ മൊഴികള്‍ അതിമധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണ് അവന്‍. ജറുസലെംപുത്രിമാരേ, ഇതാണ്‌എന്‍െറ പ്രിയന്‍, ഇതാണ് എന്‍െറ തോഴന്‍. തോഴിമാര്‍:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു; അവൻ സർവാംഗസുന്ദരൻ. ജെറുശലേംപുത്രിമാരേ, ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.