Song of Solomon 5:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ഉറങ്ങി, എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരുന്നു; അതാ, എന്‍റെ പ്രിയന്‍ വാതില്‌ക്കല്‍ മുട്ടുന്നു. “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, അവികലസൗന്ദര്യധാമമേ, വാതില്‍ തുറക്കൂ; എന്‍റെ തല മഞ്ഞുതുള്ളികള്‍കൊണ്ടും; എന്‍റെ മുടിച്ചുരുള്‍ നീഹാരബിന്ദുക്കള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
2ഞാനുറങ്ങി; പക്‌ഷേ, എന്‍െറ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്‍െറ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. മണവാളന്‍: എന്‍െറ സോദരീ, എന്‍െറ പ്രിയേ,എന്‍െറ മാടപ്പിറാവേ, എന്‍െറ പൂര്‍ണവതീ, തുറന്നു തരുക. എന്‍െറ തല തുഷാരബിന്‌ദുക്കള്‍കൊണ്ടും എന്‍െറ മുടി മഞ്ഞുതുള്ളികള്‍ കൊണ്ടും നനഞ്ഞിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു. ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു: “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ. എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.”