Song of Solomon 6:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉഷശ്ശോഭ ചൊരിയുന്ന ഇവള്‍ ആര്‍? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവള്‍ ആര്‍? സൂര്യതേജസ്സു വിതറുന്ന ഇവള്‍ ആര്‍? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവള്‍ ആര്‍?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
Malayalam 1992 MBSI
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?
Malayalam Bible POC-ML 2013
ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്‌ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്? ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി, താരഗണങ്ങൾപോലെ പ്രസന്നവതി.