Song of Solomon 6:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രിയന്‍ ആടുകളെ മേയ്‍ക്കാനും ലില്ലിപ്പൂക്കള്‍ പറിക്കാനും തന്‍റെ ഉദ്യാനത്തിലേക്കു പോയി, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
Malayalam 1992 MBSI
തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തോട്ടങ്ങളിൽ മേയിക്കുവാനും താമരപ്പൂക്കൾ പറിക്കുവാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തോട്ടങ്ങളിൽ മേയിപ്പാനും താമരപ്പൂക്കളെ പറിപ്പാനും എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ പ്രാണപ്രിയന്‍ തന്‍െറ ഉദ്യാനത്തിലേക്ക്‌, സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക്‌ ഇറങ്ങിപ്പോയി; തന്‍െറ ആട്ടിന്‍പറ്റത്തെ മേയ്‌ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു, തോട്ടത്തിൽ മേയിക്കുന്നതിനും ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.