Song of Solomon 6:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ദന്തനിര കുളിച്ചു കയറി വരുന്ന ചെമ്മരിയാട്ടിന്‍പറ്റംപോലെ വെണ്‍മയുള്ളതാണ്; അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
Malayalam 1992 MBSI
നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പല്ല് കുളിച്ച് കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ പല്ല് കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
Malayalam Bible POC-ML 2013
കുളികഴിഞ്ഞുവരുന്ന ചെമ്മരിയാടുകളെപ്പോലെ ഒന്നൊഴിയാതെ നിരയൊത്തതാണു നിന്‍െറ പല്ലുകള്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. അവയെല്ലാം ഇണക്കുട്ടികൾ; ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.