Song of Solomon 6:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ എന്‍റെ പ്രാവ് ഒരുവള്‍ മാത്രം; അവള്‍ കുറ്റമറ്റവള്‍, അമ്മയുടെ ഓമനമകള്‍, ഉദരത്തില്‍ വഹിച്ചവളുടെ അഭിമാനം; പെണ്‍കൊടികള്‍ അവളെ ഭാഗ്യവതി എന്നു വിളിച്ചു; രാജ്ഞിമാരും ഉപനാരിമാരും അവളെ പുകഴ്ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നേ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
Malayalam 1992 MBSI
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്കു ഔമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രാവും എന്‍റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്‍റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്ക് ഓമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളുംകൂടെ അവളെ പുകഴ്ത്തും.
Malayalam Bible POC-ML 2013
എന്നാല്‍ എന്‍െറ മാടപ്രാവ്‌, എന്‍െറ പൂര്‍ണവതി, ഒരുവള്‍മാത്രം. അമ്മയ്‌ക്ക്‌ അവള്‍ ഓമനയാണ്‌; ഉദരത്തില്‍ വഹിച്ചവള്‍ക്ക്‌ അവള്‍അവികലയാണ്‌. കന്യകമാര്‍ അവളെ കണ്ട്‌ ഭാഗ്യവതി എന്നു വിളിച്ചു. രാജ്‌ഞിമാരും ഉപനാരികളുംഅങ്ങനെതന്നെ അവളെ പുകഴ്‌ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം, അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ, അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ. യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു; രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.