Song of Solomon 7:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ നാഭി, എപ്പോഴും സുഗന്ധവീഞ്ഞു നിറഞ്ഞ വൃത്താകാരമായ പാനപാത്രംപോലെ; നിന്‍റെ ഉദരം ചുറ്റും ലില്ലിപ്പൂക്കളാല്‍ അലങ്കരിച്ച കോതമ്പുകൂനപോലെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ട നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
Malayalam 1992 MBSI
പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല്‍ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല് എത്ര മനോഹരം! നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രഭുകുമാരീ, ചെരുപ്പിട്ടിരിക്കുന്ന നിന്‍റെ കാൽ എത്ര മനോഹരം! നിന്‍റെ ഉരുണ്ട നിതംബം തട്ടാന്‍റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
Malayalam Bible POC-ML 2013
സുരഭിലമായ വീഞ്ഞ്‌ ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ്‌ നിന്‍െറ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ്‌ നിന്‍െറ ഉദരം
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി. ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്