Song of Solomon 7:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ കണ്ഠം ദന്തഗോപുരംപോലെ, ഹെശ്ബോനില്‍ ബാത്ത്റബ്ബീം കവാടത്തിലെ, കളിക്കുളങ്ങള്‍പോലെയാണു നിന്‍റെ കണ്ണുകള്‍. ദമാസ്കസിന് അഭിമുഖമായ, ലെബാനോന്‍ ഗോപുരംപോലെയാണു നിന്‍റെ നാസിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
Malayalam 1992 MBSI
നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍കുട്ടികള്‍ക്കു സമം.
Malayalam Bible POC-ML 2013
ദന്തനിര്‍മിതമായ ഗോപുരംപോലെയാണ്‌ നിന്‍െറ കഴുത്ത്‌. ഹെഷ്‌ബോണിലെ ബത്‌റബിംകവാടത്തിന്‌ അരികിലുള്ളകുളങ്ങള്‍പോലെയാണ്‌ നിന്‍െറ നയനങ്ങള്‍. ദമാസ്‌ക്കസിലേക്കു നോക്കിനില്‍ക്കുന്നലബനോന്‍ ഗോപുരംപോലെയാണ്‌നിന്‍െറ നാസിക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം. ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ. ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.