Song of Solomon 7:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ശിരസ്സ് കര്‍മ്മേല്‍മലപോലെ നിനക്ക് മകുടം ചാര്‍ത്തുന്നു. നിന്‍റെ വാര്‍കൂന്തല്‍ രക്താംബരംപോലെ തിളങ്ങുന്നു. നിന്‍റെ കുറുനിരകള്‍ രാജാവിനെ ബദ്ധനാക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീംവാതില്ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
Malayalam 1992 MBSI
നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനില്‍ ബാത്ത് റബ്ബീം വാതില്‍ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്ക്കലെ കുളങ്ങൾപോലെയും നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കഴുത്തു ദന്തഗോപുരംപോലെയും നിന്‍റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലെ കുളങ്ങളെപ്പോലെയും നിന്‍റെ മൂക്ക് ദമ്മേശെക്കിനു നേരേയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.
Malayalam Bible POC-ML 2013
കാര്‍മല്‍മലപോലെ നിന്‍െറ ശിരസ്‌സ്‌ഉയര്‍ന്നുനില്‍ക്കുന്നു. നിന്‍െറ ഒഴുകുന്ന അളകാവലിരക്‌താംബരംപോലെയാണ്‌. നിന്‍െറ അളകങ്ങള്‍ രാജാവിനെതടവിലാക്കാന്‍ പോന്നതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.