Song of Solomon 7:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചുണ്ടിലും പല്ലിലും തടയാതെ മെല്ലെ ഒഴുകിയിറങ്ങുന്ന മേത്തരം വീഞ്ഞുപോലെയാകട്ടെ നിന്‍റെ ചുംബനങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
Malayalam 1992 MBSI
ഞാന്‍ പനമേല്‍ കയറും; അതിന്റെ മടല്‍ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞ്.
Malayalam Bible POC-ML 2013
അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായവീഞ്ഞുപോലെയായിരിക്കട്ടെനിന്‍െറ ചുംബനങ്ങള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ. ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ, അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.