Song of Solomon 8:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന് ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; അദ്ദേഹം ആ തോട്ടം കാവല്‍ക്കാരെ ഏല്പിച്ചു. ഓരോരുത്തനും ആയിരം വെള്ളിനാണയം വീതം പാട്ടം കൊടുക്കേണ്ടിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
Malayalam 1992 MBSI
ശലോമോന്നു ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന്‍ കാവല്‍ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഔരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; ആ മുന്തിരിത്തോട്ടം അവന്‍ കാവല്ക്കാരെ ഏല്പിച്ചു; അതിന്‍റെ പാട്ടമായിട്ട്, ഓരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
Malayalam Bible POC-ML 2013
സോളമന്‌ ബാല്‍ഹമോണില്‍ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടംപാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു; അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു. അതിന്റെ ആദായവിഹിതമായി ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്.