Song of Solomon 8:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ അമ്മയുടെ വീട്ടിലേക്ക്, എന്നെ ഉദരത്തില്‍ പോറ്റിയവളുടെ ഉറക്കറയിലേക്ക് അങ്ങയെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു; അങ്ങേക്കു കുടിക്കാന്‍ സുഗന്ധ മുന്തിരിച്ചാറും എന്‍റെ മാതളപ്പഴങ്ങളുടെ ചാറും ഞാന്‍ തരുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.
Malayalam 1992 MBSI
നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ എനിക്ക് ഉപദേശം തരേണ്ടതിന് ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എനിക്ക് ഉപദേശം തരേണ്ടതിനു ഞാന്‍ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗം ചേര്‍ത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
Malayalam Bible POC-ML 2013
ഞാന്‍ നിന്നെ എന്‍െറ അമ്മയുടെഭവനത്തിലേക്ക്‌, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്‍െറ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു— എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ. സുഗന്ധരസംചേർത്ത വീഞ്ഞും മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു.