Song of Solomon 8:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആത്മപ്രിയന്‍റെ തോളില്‍ ചാരി വിജനതയില്‍നിന്നു വരുന്ന ഇവള്‍ ആരാണ്? മാതളനാരകത്തിന്‍റെ ചുവട്ടില്‍ വച്ച് ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെവച്ചാണല്ലോ, നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവ് ആരംഭിച്ചത്; അവിടെവച്ചാണല്ലോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.
Malayalam 1992 MBSI
മരുഭൂമിയില്‍നിന്നു തന്റെ പ്രിയന്റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടില്‍വെച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്‍ക്കു ഈറ്റുനോവു കിട്ടിയതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരുഭൂമിയിൽനിന്നു തന്‍റെ പ്രിയന്‍റെമേൽ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടിൽവച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വച്ചല്ലോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെ വച്ചല്ലോ നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവു കിട്ടിയത്.
Malayalam Bible POC-ML 2013
ആത്‌മനാഥനെ ചാരി വിജനപ്രദേശത്തുനിന്നു വരുന്ന ഇവള്‍ ആരാണ്? മണവാളന്‍: ആപ്പിള്‍മരച്ചുവട്ടില്‍വച്ച്‌ഞാന്‍ നിന്നെ ഉണര്‍ത്തി. അവിടെ നിന്‍െറ അമ്മഈറ്റുനോവ്‌അനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണ്‌പ്രസവവേദന അനുഭവിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ പ്രിയന്റെമേൽ ചാരി, മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്? നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച, അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി; അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്.