Song of Solomon 8:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സാഗരങ്ങള്‍ ഒത്തുചേര്‍ന്നാലും പ്രേമാഗ്നി കെടുത്താന്‍ സാധ്യമല്ല. പ്രളയത്തിനും അതു മുക്കിക്കെടുത്താന്‍ കഴിയുകയില്ല. പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവന്‍ കൊടുത്താലും അതു തുച്ഛമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
Malayalam 1992 MBSI
ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
Malayalam Bible POC-ML 2013
ജലസഞ്ചയങ്ങള്‍ക്കു പ്രമാഗ്‌നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്‌ത്താന്‍കഴിയുകയുമില്ല. പ്രമം വിലയ്‌ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല; നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല. ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.