Titus 1:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ക്രീറ്റിലുള്ളവര്‍ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാള്‍, ഒരു പ്രവാചകന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
ക്രേത്തയിലെ ജനങ്ങള്‍ എപ്പോഴും കള്ളം പറയുന്നവരും ദുഷ്ടമൃഗങ്ങളും ഭുജിക്കുക മാത്രം ചെയ്യുന്ന മടിയരും ആണെന്ന് അവരുടെ തന്നെ ഒരു പ്രവാചകന്‍ പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
ഈ സാക്ഷ്യം നേര്‍ തന്നേ; അതു നിമിത്തം അവര്‍ വിശ്വാസത്തില്‍ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ക്രേത്തർ സദാ നുണയന്മാരും, ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ” എന്ന് അവരിൽ ഒരുവൻ, അവരുടെ ഒരു പ്രവാചകൻ തന്നെ, പറഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രേത്തര്‍ സര്‍വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്ന് അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍തന്നെ, പറഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെതന്നെ ഒരു പ്രവാചകന്‍- ഇപ്രകാരം പറയുകയുണ്ടായി: ക്രത്തേയിലെ ആളുകള്‍ എല്ലായ്‌പോഴും നുണയരും ദുഷ്‌ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ക്രേത്തർ നുണയരും മൃഗീയരും അലസരും അമിതഭക്ഷണപ്രിയരുമാണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു.