Titus 1:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ കാര്യസ്ഥന്‍ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷന്‍ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാള്‍ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.
Malayalam (ERV) WBTC Bible
ദൈവവേലകളുടെ സംരക്ഷണം ആണ് മൂപ്പന്‍റെ ജോലി. അതുകൊണ്ട് അവന്‍ കുറ്റാരോപിതനാകരുത്. അവന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും മുന്‍കോപിയും ആകരുത്, അവന്‍ കുടിച്ചു മത്തനാകരുത്. അവന്‍ വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടരുത്. അവന്‍ മനുഷ്യരെ വഞ്ചിച്ച് ധനം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നവന്‍ ആകരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.
Malayalam 1992 MBSI
അദ്ധ്യക്ഷന്‍ ദൈവത്തിന്റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ല്ലാഭമോഹിയും അരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും മുൻകോപിയും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അധ്യക്ഷന്‍ ദൈവത്തിന്‍റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ലാഭമോഹിയും അരുത്.
Malayalam Bible POC-ML 2013
മെത്രാന്‍ ദൈവത്തിന്‍െറ കാര്യസ്‌ഥന്‍ എന്ന നിലയ്‌ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്‌തനോ ലാഭക്കൊതിയനോ ആയിരിക്കരുത്;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്.