Titus 1:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പകരം അയാള്‍ അതിഥിസല്‍ക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിര്‍മ്മലനും സുശിക്ഷിതനും ആയിരിക്കണം.
Malayalam (ERV) WBTC Bible
ഒരു മൂപ്പന്‍ തന്‍റെ ഭവനത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുവാന്‍ സന്നദ്ധനായിരിക്കണം. നല്ലത് എന്താണോ അതിനെ അവന്‍ സ്നേഹിക്കണം. അവന്‍ വിവേകശാലിയാകണം. അവന്‍ ധര്‍മ്മിഷ്ടനാകണം. അവന്‍ വിശുദ്ധനായിരിക്കണം. സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും
Malayalam 1992 MBSI
അതിഥിപ്രിയനും സല്‍ഗുണപ്രിയനും സുബോധശീലനും നീതിമാനും നിര്‍മ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താല്‍ പ്രബോധിപ്പിപ്പാനും വിരോധികള്‍ക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിഥിപ്രിയനും സല്‍ഗുണപ്രിയനും സുബോധശീലനും നീതിമാനും നിര്‍മ്മലനും ജിതേന്ദ്രിയനും
Malayalam Bible POC-ML 2013
മറിച്ച്‌, അവന്‍ അതിഥിസത്‌കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്‌ഠനും പുണ്യശീലനും ആത്‌മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ.