Titus 2:5 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
വിവേകമതികളും ശുദ്ധരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താവിനോട് വിധേയത്വമുള്ളവരുമാകുവാന്‍ യുവതികളെ അവര്‍ക്കു പഠിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ദൈവം നമുക്കു തന്ന ഉപദേശത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.
Malayalam 1992 MBSI
പുത്രപ്രിയമാരും സുബോധവും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താക്കാന്മാര്‍ക്കും കീഴ്പെടുന്നവരും ആയിരിപ്പിാന്‍ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും തങ്ങളുടെ സ്വന്ത ഭർത്താക്കന്മാർക്ക് കീഴ്പെടുന്നവരും ആയിരിക്കുവാൻ പരിശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കണം എന്നും പ്രബോധിപ്പിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെടുന്നവരും ആയിരിപ്പാന്‍ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.
Malayalam Bible POC-ML 2013
അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍നിന്ന്‌ ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരംതന്നെ, ആത്‌മനിയന്ത്രണം പാലിക്കാന്‍യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.