Titus 3:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്‍ക്കുമ്പോള്‍ നീ നിക്കൊപ്പൊലിസില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ആവോളം ശ്രമിക്കണം. ശീതകാലം ഞാന്‍ ഇവിടെ കഴിച്ചുകൂട്ടാന്‍ നിശ്ചയിച്ചിരിക്കുകയാണ്.
Malayalam (ERV) WBTC Bible
ആര്‍ത്തെമാസിനെയോ അല്ലെങ്കില്‍ തിഹിക്കൊസിനെയോ ഞാന്‍ നിന്‍റെ അടുത്തേക്ക് അയക്കുന്പോള്‍ നിക്കൊപ്പൊലിസില്‍ എന്‍റെ അടുത്തു വരുവാന്‍ തീവ്രമായി ശ്രമിക്കണം. ഈ മഞ്ഞുകാലം അവിടെ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്നു എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനേയോ അങ്ങോട്ട് അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നോട് ചേരുവാൻ ആവതും ശ്രമിക്കുക. എന്തെന്നാൽ അവിടെ ഞാൻ ശീതകാലം കഴിക്കുവാൻ നിശ്ചയിച്ചിരിയ്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്ക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്ന് എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ അര്‍ത്തേമാസിനെയോ തിക്കിക്കോസിനെയോ നിന്‍െറ അടുത്തേക്ക്‌ അയയ്‌ക്കുമ്പോള്‍, നിക്കോപ്പോളിസില്‍ എന്‍െറ അടുത്തുവരാന്‍ നീ ഉത്‌സാഹിക്കണം. മഞ്ഞുകാലം അവിടെ ചെലവഴിക്കാനാണു ഞാന്‍ നിശ്‌ചയിച്ചിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അർത്തേമാസിനെയോ തിഹിക്കൊസിനെയോ നിന്റെ അടുത്തേക്കയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നെ കാണാൻ പരമാവധി പരിശ്രമിക്കുക. ശീതകാലത്ത് അവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു,