Titus 3:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലൊസിനെയും എത്രയും വേഗം യാത്രയാക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണം. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ നീ വേണ്ടതു ചെയ്യുമല്ലോ.
Malayalam (ERV) WBTC Bible
സേനാസ് എന്ന വക്കീലും അപ്പൊല്ലോസും അവിടെ നിന്നാണു പുറപ്പെടുക. അവരുടെ യാത്രയ്ക്കു നിനക്കാവുന്നത് എല്ലാം ചെയ്യുക. ആവശ്യമുള്ളതെല്ലാം അവര്‍ക്കുണ്ട് എന്ന് ഉറപ്പുവരുത്തണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
Malayalam 1992 MBSI
ന്യായശാസ്ത്രിയായ സേനാസിന്നു അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒന്നിനും കുറവില്ലാതെയിരിക്കുവാൻ ഉത്സാഹിച്ച് യാത്ര അയയ്ക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയയ്ക്ക.
Malayalam Bible POC-ML 2013
നിയമജ്‌ഞനായ സേനാസിനെയും അപ്പോളോസിനെയും വേഗംയാത്രയാക്കാന്‍ നീ കഴിവുള്ളതെല്ലാംചെയ്യണം; അവര്‍ക്ക് ഒന്നിലും പോരായ്‌മയുണ്ടാകാതിരിക്കാന്‍ ശ്രദ്‌ധിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലോസിനെയും ഒരു കുറവുംകൂടാതെ ഉത്സാഹത്തോടെ നീ യാത്രയാക്കുക.