Titus 3:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ ആളുകള്‍ സല്‍കര്‍മങ്ങള്‍ ചെയ്യുവാന്‍ പഠിക്കട്ടെ. അവര്‍ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങള്‍ ഉള്ളവരെ സഹായിക്കേണ്ടതാണ്.
Malayalam (ERV) WBTC Bible
സല്‍പ്രവൃത്തി ചെയ്യുന്നതിനായി അവരുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ നമ്മുടെ ജനങ്ങള്‍ തീര്‍ച്ചയായും പഠിക്കണം. അടിയന്തിരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി അവര്‍ ഇതു ചെയ്യണം. അപ്പോള്‍ നമ്മുടെ ജനങ്ങള്‍ ഉപയോഗശൂന്യമായ ജീവിതം നയിക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
Malayalam 1992 MBSI
നമുക്കുള്ളവരും ഫലമില്ലാത്തവര്‍ ആകാതെ അത്യാവശ്യസംഗതികളില്‍ സല്‍പ്രവൃത്തികള്‍ക്കു മുമ്പരായിരിപ്പാന്‍ പഠിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ, അത്യാവശ്യസംഗതികളിൽ ഉപകരിക്കേണ്ടതിന് സൽപ്രവൃത്തികൾക്ക് ഉത്സാഹികളായിരിക്കുവാൻ പഠിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമുക്കുള്ളവരും ഫലമില്ലാത്തവര്‍ ആകാതെ അത്യാവശ്യ സംഗതികളില്‍ സല്‍പ്രവൃത്തികള്‍ക്ക് മുമ്പരായിരിപ്പാന്‍ പഠിക്കട്ടെ.
Malayalam Bible POC-ML 2013
നമ്മുടെ ജനങ്ങള്‍ അടിയന്തിരാവശ്യങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിനും പ്രയോജനരഹിതരാകാതിരിക്കുന്നതിനുംവേണ്ടി സത്‌പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്ക ട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ ജനങ്ങൾ സൽപ്രവൃത്തികളിൽ വ്യാപൃതരായി അത്യാവശ്യക്കാരെ സഹായിക്കാൻ പഠിക്കട്ടെ. അപ്പോൾ അവർ പ്രയോജനമില്ലാത്തവർ ആകുകയില്ല.