Titus 3:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ കൂടെയുള്ള എല്ലാവരും നിനക്കു വന്ദനം പറയുന്നു. ഞങ്ങളെ സ്നേഹിക്കുന്ന സഹവിശ്വാസികള്‍ക്ക് അഭിവാദനങ്ങള്‍. ദൈവത്തിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.
Malayalam (ERV) WBTC Bible
ഇവിടെ എന്നോടൊപ്പം ഉള്ളവരെല്ലാം നിങ്ങളെ വന്ദനം ചെയ്യുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വന്ദനം പറയുക. കൃപ നിങ്ങളോടു കൂടിയുണ്ടായിരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
Malayalam 1992 MBSI
എന്നോടുകൂടെയുള്ളവര്‍ എല്ലാവരും നിനക്കു വന്ദനം ചെല്ലുന്നു. ഞങ്ങളെ വിശ്വാസത്തില്‍ സ്നേഹിക്കുന്നവര്‍ക്കും വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്ക് വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നോടുകൂടെയുള്ളവര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തില്‍ സ്നേഹിക്കുന്നവര്‍ക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
Malayalam Bible POC-ML 2013
എന്‍െറ കൂടെയുള്ളവരെല്ലാം നിനക്ക്‌ അഭിവാദനങ്ങളയയ്‌ക്കുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അഭിവാദനങ്ങളര്‍പ്പിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവകൃപ ഉണ്ടായിരിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നോടുകൂടെയുള്ളവരുടെ അഭിവാദനം അറിയിക്കുന്നു. വിശ്വാസത്തിൽ ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങളുടെ അഭിവാദനം അറിയിക്കുക. നിങ്ങൾക്കെല്ലാവർക്കും കൃപ ഉണ്ടാകുമാറാകട്ടെ.