Titus 3:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് നമ്മുടെ പുണ്യപ്രവൃത്തികള്‍കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.
Malayalam (ERV) WBTC Bible
ദൈവ സമക്ഷം നീതിയുള്ള പ്രവൃത്തി ചെയ്തതു കൊണ്ടല്ല പ്രത്യുത അവന്‍റെ കരുണകൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. നമ്മെ പുതിയ ജനമാക്കുന്ന കഴുകല്‍ കൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. പരിശുദ്ധാത്മാവു വഴി നമ്മെ പുതുതാക്കി അവന്‍ രക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.
Malayalam 1992 MBSI
അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കാരുണ്യം കൊണ്ടും വീണ്ടും ജനനത്തിന്റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്.
Malayalam Bible POC-ML 2013
അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്‌ധാത്‌മാവില്‍ അവിടുന്ന് നിര്‍വഹി ച്ചപുനരുജ്‌ജീവനത്തിന്‍െറയും നവീകരണത്തിന്‍െറയും സ്‌നാനത്താലത്ര.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു.