Zechariah 1:19 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നോടു സംസാരിക്കുന്ന ദൂതനോട് ഇതെന്ത്? എന്നു ഞാന്‍ ചോദിച്ചു. യെഹൂദായെയും ഇസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ച കൊമ്പുകളാണിവ എന്നു ദൂതന്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നോടു സംസാരിക്കുന്ന ദൂതനോട്: “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: “ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്താകുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്‍ എന്നോട്: ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകള്‍ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോട് പ്രഭോ, ഇവയുടെ അര്‍ഥമെന്തെന്ന് ഞാന്‍ ചോദിച്ചു. അവന്‍ മറുപടി പറഞ്ഞു: യൂദായെയും ഇസ്രായേലിനെയും ജറുസലെമിനെയും ചിതറിച്ചുകളഞ്ഞകൊമ്പുകളാണ് ഇവ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.”