Zechariah 1:21 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവര്‍ എന്തു ചെയ്യാന്‍ വന്നിരിക്കുന്നു? എന്നു ഞാന്‍ ചോദിച്ചു. ദൂതന്‍ പറഞ്ഞു: “യെഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുയര്‍ത്തിയ വിജാതീയരെ സംഭീതരാക്കാനും ഒരിക്കലും തല ഉയര്‍ത്താത്തവിധം യെഹൂദായെയും യെരൂശലേമിനെയും ചിതറിച്ച ഈ കൊമ്പുകളെ തകര്‍ത്തുകളയാനും ഇവര്‍ വന്നിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർ എന്തുചെയ്‌വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇവർ എന്തുചെയ്യുവാൻ വന്നിരിക്കുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ആരും തല ഉയർത്താത്തവിധം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; കൊല്ലന്മാരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജനതകളുടെ കൊമ്പുകളെ തള്ളിയിട്ട് ജനതകളെ പേടിപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ എന്തു ചെയ്‍വാന്‍ വന്നിരിക്കുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്‍: ആരും തല ഉയര്‍ത്താതവണ്ണം യെഹൂദായെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയര്‍ത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ട് അവരെ പേടിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ എന്തു ചെയ്യാന്‍ പോകുന്നു? - ഞാന്‍ ചോദിച്ചു. അവിടുന്ന്‌ മറുപ ടി പറഞ്ഞു: യൂദായെ, ആരും തല ഉയര്‍ത്താത്തവിധം ചിതറി ച്ചകൊമ്പുകളാണിവ. ഇവര്‍ വന്നത്‌ അവരെ ഭയപ്പെടുത്താനും, യൂദാ ദേശത്തിനെതിരേ കൊമ്പുയര്‍ത്തി അവരെ ചിതറി ച്ചജനതകളുടെ കൊമ്പ്‌ മുറിച്ചുകളയാനും വേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?” അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.