Zechariah 1:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചുവന്ന കുതിരപ്പുറത്തു കയറി വരുന്ന ഒരാളിനെ രാത്രി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു. കുന്നുകളുടെ ഇടയ്‍ക്കുള്ള ഇടുങ്ങിയ താഴ്വരയില്‍ സുഗന്ധച്ചെടികളുടെ ഇടയില്‍ അയാള്‍ നില്‌ക്കുകയായിരുന്നു. അയാളുടെ പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകള്‍ നില്‌ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
Malayalam 1992 MBSI
ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുചെടികളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും തവിട്ടുനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്‍റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്‍മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
സഖറിയാ പറഞ്ഞു: ചുവന്ന കുതിരയുടെ പുറത്ത്‌ സവാരിചെയ്യുന്ന ഒരുവനെ ഞാന്‍ രാത്രി ദര്‍ശനത്തില്‍ കണ്ടു. അവന്‍ ഒരു മലയിടുക്കില്‍ കൊഴുന്തുചെടികളുടെ ഇടയില്‍ നില്‍ക്കുകയായിരുന്നു. പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകളും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു.