Zechariah 10:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വസന്തകാലത്തെ മഴയ്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കുക. മഴയും മഴക്കാറും അയച്ച് സര്‍വമനുഷ്യര്‍ക്കും വിളഭൂമിയിലെ സസ്യജാലങ്ങള്‍ക്കും ജലം നല്‌കുന്നത് സര്‍വേശ്വരനാണ്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
Malayalam 1992 MBSI
പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിന്‍; യഹോവ മിന്നല്‍പിണര്‍ ഉണ്ടാക്കുന്നുവല്ലോ; അവന്‍ അവര്‍ക്കും വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്മഴയുടെ കാലത്തു യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിപ്പിന്‍; യഹോവ മിന്നൽപിണര്‍ ഉണ്ടാക്കുന്നുവല്ലോ; അവന്‍ അവര്‍ക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
Malayalam Bible POC-ML 2013
വസന്തവൃഷ്‌ടിയുടെ കാലത്ത്‌ കര്‍ത്താവിനോടു മഴ ചോദിക്കുവിന്‍. മഴക്കാറയയ്‌ക്കുന്നതും മഴ പെയ്യിച്ച്‌ എല്ലാവര്‍ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും കര്‍ത്താവാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക; യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്. അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.