Zechariah 10:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുലദേവവിഗ്രഹങ്ങള്‍ നിരര്‍ഥകവാക്കുകള്‍ പുലമ്പുന്നു; ലക്ഷണം നോക്കുന്നവര്‍ അസത്യം ദര്‍ശിക്കുന്നു; സ്വപ്നദര്‍ശകന്‍ വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്‌കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗൃഹബിംബങ്ങൾ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
ഗൃഹബിംബങ്ങള്‍ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവര്‍ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗൃഹബിംബങ്ങള്‍ മിഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ട് അവര്‍ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
കുലവിഗ്രഹങ്ങള്‍ വിഡ്‌ഢിത്തം പുലമ്പുന്നു; ഭാവി പറയുന്നവര്‍ വ്യാജം ദര്‍ശിക്കുന്നു; സ്വപ്‌നക്കാര്‍ കപടസ്വപ്‌നങ്ങള്‍ വിവരിച്ച് പൊള്ളയായ ആശ്വാസം പക രുന്നു. അതുകൊണ്ട് ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡനമേറ്റ് അലയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു, ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു; അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു, അവർ വൃഥാ ആശ്വസിപ്പിക്കുന്നു. അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു. ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.