Zechariah 10:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിക്കുന്നു. ഞാന്‍ ഇവരുടെ നേതാക്കന്മാരെ ശിക്ഷിക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ തന്‍റെ ആട്ടിന്‍പറ്റമായ യെഹൂദാജനത്തെ പരിപാലിക്കും. യുദ്ധക്കളത്തില്‍ അവരെ തലയെടുപ്പുള്ള പടക്കുതിരകളാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ചു അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും.
Malayalam 1992 MBSI
എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാന്‍ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിന്‍ കൂട്ടത്തെ സന്ദര്‍ശിച്ചു അവരെ പടയില്‍ തനിക്കു മനോഹരതുരഗം ആക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ യുദ്ധത്തിൽ തന്റെ രാജകീയകുതിരകളെ പോലെയാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ കോപം ഇടയന്മാരുടെ നേരേ ജ്വലിച്ചിരിക്കുന്നു; ഞാന്‍ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്‍റെ ആട്ടിന്‍കൂട്ടത്തെ സന്ദര്‍ശിച്ച് അവരെ പടയിൽ തനിക്കു മനോഹര തുരഗം ആക്കും.
Malayalam Bible POC-ML 2013
ഇടയന്‍മാരുടെ നേരേ എന്‍െറ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്‍മാരെ ഞാന്‍ ശിക്‌ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്ന് അവരെ ഉദ്‌ധതമായ പടക്കുതിരയാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു, ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ യെഹൂദയ്ക്കുവേണ്ടി കരുതും, അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും.