Zechariah 11:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആട്ടിന്‍പറ്റത്തെ ഉപേക്ഷിച്ചു കളയുന്ന ഹീനനായ ഇടയന് ദുരിതം! അവന്‍റെ കൈയും വലങ്കണ്ണും വാളിനാല്‍ വിച്ഛേദിക്കപ്പെടട്ടെ. അവന്‍റെ കൈ നിശ്ശേഷം ശോഷിച്ചുപോകട്ടെ; അവന്‍റെ വലങ്കണ്ണ് തീര്‍ത്തും അന്ധമാകട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരൾച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.
Malayalam 1992 MBSI
ആട്ടിന്‍ കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരള്‍ച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്‍റെ ഭുജത്തിനും വലംകണ്ണിനും വരള്‍ച്ച! അവന്‍റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.
Malayalam Bible POC-ML 2013
ആട്ടിന്‍കൂട്ടത്തെ ഉപേക്‌ഷിച്ചു കളയുന്ന എന്‍െറ നീചനായ ഇടയനു ദുരിതം! വാള്‍ അവന്‍െറ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ്‌ ചുഴന്നെടുക്കട്ടെ. അവന്‍െറ കൈ പൂര്‍ണമായും ശോഷിച്ചു പോകട്ടെ. അവന്‍െറ വലത്തുകണ്ണ്‌ തീര്‍ത്തും അന്‌ധമാകട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുപോകുന്ന ഭോഷനായ ഇടയനു ഹാ കഷ്ടം! വാൾ അവന്റെ ഭുജത്തെയും വലത്തുകണ്ണിനെയും വെട്ടട്ടെ! അവന്റെ ഭുജം അശേഷം വരണ്ടും വലതുകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ!”