Zechariah 11:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു; അവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വില്‍ക്കുന്നവര്‍ പറയുന്നു: “ഞാന്‍ സമ്പന്നനായി തീര്‍ന്നിരിക്കകൊണ്ട് സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാര്‍ക്കുപോലും അവയോടു കരുണയില്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവയെ മേടിക്കുന്നവർ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാൻ ധനവാനായ്തീർന്നതുകൊണ്ടു യഹോവെക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.
Malayalam 1992 MBSI
അവയെ മേടിക്കുന്നവര്‍ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വിലക്കുന്നവരോഞാന്‍ ധനവാനായ്തീര്‍ന്നതുകൊണ്ടു യഹോവേക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര്‍ അവയെ ആദരിക്കുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവയെ മേടിക്കുന്നവര്‍ കുറ്റം എന്ന് എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാന്‍ ധനവാനായിത്തീര്‍ന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര്‍ അവയെ ആദരിക്കുന്നില്ല.
Malayalam Bible POC-ML 2013
വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു, അവര്‍ ശിക്‌ഷിക്കപ്പെടുന്നില്ല. അവയെ വില്‍ക്കുന്നവര്‍ പറയുന്നു, കര്‍ത്താവ്‌ വാഴ്‌ത്തപ്പെടട്ടെ, ഞാന്‍ ധനികനായി. സ്വന്തം ഇടയന്‍മാര്‍ക്കുപോലും അവയോടു കരുണയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വാങ്ങുന്നവർ അവയെ കശാപ്പുചെയ്യുന്നു; എന്നാൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. അവയെ വിൽക്കുന്നവർ, ‘യഹോവയ്ക്കു സ്തോത്രം, ഞാൻ ധനികനായിരിക്കുന്നു’ എന്നു പറയുന്നു. അവരുടെ സ്വന്തം ഇടയന്മാർപോലും അവരോടു കരുണ കാണിക്കുന്നില്ല.