Zechariah 13:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങള്‍ ദേശത്തുനിന്നു ഞാന്‍ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓര്‍ക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓർക്കുകയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നു വിച്‌ഛേദിക്കും; അവയെ വിസ്‌മൃതിയിലാഴ്‌ത്തും. പ്രവാചകന്‍മാരെയും അശുദ്‌ധാത്‌മാവിനെയും ദേശത്തുനിന്ന് ഉന്‍മൂലനം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.