Zechariah 13:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു പ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍ തങ്ങളുടെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവര്‍ ധരിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
Malayalam 1992 MBSI
അന്നാളില്‍ പ്രവാചകന്മാര്‍ പ്രവചിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ആ നാളിൽ പ്രവാചകന്മാർ പ്രവചിക്കുമ്പോൾ ഓരോരുത്തൻ അവനവന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; വഞ്ചിക്കാനായി അവർ രോമമുള്ള മേലങ്കി ധരിക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ പ്രവാചകന്മാര്‍ പ്രവചിക്കയിൽ ഓരോരുത്തന്‍ താന്താന്‍റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന് അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
Malayalam Bible POC-ML 2013
അന്ന്‌ പ്രവചിക്കുന്ന ഓരോ പ്രവാചകനും തന്‍െറ ദര്‍ശനത്തെക്കുറിച്ചു ലജ്‌ജിക്കും. അതുകൊണ്ട്‌ അവര്‍ വഞ്ചിക്കാനായി രോമക്കുപ്പായം ധരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല.