Zechariah 14:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേബമുതല്‍ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ ദേശം മുഴുവന്‍ സമതലമായിത്തീരും. യെരൂശലേംനഗരമാകട്ടെ ബെന്യാമീന്‍ഗോപുരംമുതല്‍ പണ്ടത്തെ ഗോപുരത്തിന്‍റെ സ്ഥാനത്തുള്ള കോണ്‍ഗോപുരംവരെയും ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്‍റെ മുന്തിരിച്ചക്കുകള്‍വരെയും വ്യാപിച്ചു സമീപദേശങ്ങളെക്കാള്‍ ഉയര്‍ന്നുനില്‌ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻവരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും.
Malayalam 1992 MBSI
ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ സമഭൂമിയായിത്തീരും; യെരൂശലേമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നെ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും നിവാസികൾ ഉള്ളതാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശം മുഴുവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ സമഭൂമിയായിത്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്‍റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നെ, ഹനനേൽഗോപുരം മുതൽ രാജാവിന്‍റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.
Malayalam Bible POC-ML 2013
ഗേബാമുതല്‍ ജറുസലെമിനു തെക്ക്‌ റിമ്മോന്‍വരെ ദേശം മുഴുവന്‍ സമതലമായി മാറും. എന്നാല്‍, ജറുസലെം, ബഞ്ചമിന്‍ കവാടം മുതല്‍ പണ്ടത്തെ കവാടത്തിന്‍െറ സ്‌ഥാനത്തു നില്‍ക്കുന്ന കോണ്‍കവാടംവരെയും, ഹനാനേല്‍ഗോപുരംമുതല്‍ രാജാവിന്‍െറ മുന്തിരിച്ചക്കുകള്‍വരെയും ഉള്ള സ്വസ്‌ഥാനത്ത്‌ ഉയര്‍ന്നു നില്‍ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശംമുഴുവനും, ഗേബാമുതൽ ജെറുശലേമിനു തെക്ക് രിമ്മോൻവരെ അരാബാപോലെ വിശാലമായ സമഭൂമിയായിത്തീരും. എന്നാൽ ജെറുശലേം അതിന്റെ സ്ഥാനത്തുതന്നെ ഉയർന്നിരിക്കും. ബെന്യാമീൻകവാടംമുതൽ ആദ്യത്തെ കവാടത്തിന്റെ സ്ഥാനംവരെയും കോൺകവാടംവരെയും ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും മാറ്റമൊന്നും സംഭവിക്കുകയില്ല.