Zechariah 14:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതായിരിക്കും ഈജിപ്തിനും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത മറ്റു ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകലജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
Malayalam 1992 MBSI
കൂടാരപ്പെരുനാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികള്‍ക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകലജനതകൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകല ജാതികള്‍ക്കുമുള്ള പാപശിക്ഷയും ഇതു തന്നെ.
Malayalam Bible POC-ML 2013
ഇതാണ്‌ ഈജിപ്‌തിനും കൂടാരത്തിരുനാള്‍ ആചരിക്കാന്‍ വരാത്ത ജനതകള്‍ക്കും ലഭിക്കുന്ന ശിക്‌ഷ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനു കയറിച്ചെല്ലാത്ത എല്ലാ രാജ്യങ്ങൾക്കും ശിക്ഷ ഇതുതന്നെയായിരിക്കും.