Zechariah 14:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിലെയും യെഹൂദ്യയിലെയും കലങ്ങളൊക്കെയും സര്‍വശക്തനായ സര്‍വേശ്വരനു വിശുദ്ധമായിരിക്കും. യാഗം കഴിക്കാന്‍ വരുന്നവര്‍ യാഗമാംസം വേവിക്കാന്‍ ആ കലങ്ങള്‍ ഉപയോഗിക്കും; അന്നുമുതല്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.
Malayalam 1992 MBSI
യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവേക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയില്‍ വേവിക്കും; അന്നുമുതല്‍ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തില്‍ ഒരു കനാന്യനും ഉണ്ടാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരെല്ലാം വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമിലും യെഹൂദായിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.
Malayalam Bible POC-ML 2013
ജറുസലെമിലും യൂദായിലുമുള്ള കലങ്ങളെല്ലാം സൈന്യങ്ങളുടെ കര്‍ത്താവിനു വിശുദ്‌ധമായിരിക്കും. തന്‍മൂലം ബലികളര്‍പ്പിക്കുന്നവര്‍ വന്ന് അവ വാങ്ങി ബലിയര്‍പ്പി ച്ചമാംസം അവയില്‍ പാകം ചെയ്യും. ഇനിമേല്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിലും യെഹൂദയിലുമുള്ള സകലപാത്രവും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. യാഗം കഴിക്കാൻ വരുന്നവർ പാത്രങ്ങളിൽ ചിലതെടുത്ത് അതിൽ പാചകംചെയ്യും. ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.