Zechariah 2:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മര്‍ത്യരേ, നിങ്ങളെല്ലാവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്‍റെ വിശുദ്ധനിവാസത്തില്‍നിന്ന് എഴുന്നള്ളിയിരിക്കുന്നുവല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.
Malayalam 1992 MBSI
സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പില്‍ മിണ്ടാതിരിപ്പിന്‍; അവന്‍ തന്റെ വിശുദ്ധനിവാസത്തില്‍നിന്നു എഴുന്നരുളിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിന്‍; അവന്‍ തന്‍റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
Malayalam Bible POC-ML 2013
മര്‍ത്ത്യരേ, കര്‍ത്താവിന്‍െറ സന്നിധിയില്‍ നിശ്‌ശബ്‌ദരായിരിക്കുവിന്‍. അവിടുന്ന്‌ തന്‍െറ വിശുദ്ധവസതിയില്‍നിന്ന്‌ എഴുന്നേ റ്റിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”