Zechariah 3:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ദൂതന്‍ സാത്താനോടു പറഞ്ഞു: “സാത്താനേ, സര്‍വേശ്വരന്‍ നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍? യെരൂശലേമിനെ തിരഞ്ഞെടുത്ത സര്‍വേശ്വരന്‍ നിന്നെ ശാസിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
Malayalam 1992 MBSI
യഹോവ സാത്താനോടുസാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭൽസിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ സാത്താനോട്: സാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ്‌ നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ്‌ നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ സാത്താനോട്, “സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു! ജെറുശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭർത്സിക്കുന്നു! ഈ മനുഷ്യൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളി അല്ലയോ?” എന്നു പറഞ്ഞു.