Zechariah 4:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയനിര്‍മിതിയില്‍ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവര്‍ സെരുബ്ബാബേലിന്‍റെ നേതൃത്വത്തിലുള്ള നിര്‍മാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സര്‍വേശ്വരന്‍റെ കണ്ണുകളാണ്. ഭൂമി മുഴുവന്‍ അവ നിരീക്ഷിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
Malayalam 1992 MBSI
അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്പകാര്യങ്ങളുടെ ദിവസത്തെ ആര് നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്റെ കൈയിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്റെ കൈയിലുള്ള തൂക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
Malayalam Bible POC-ML 2013
ചെറിയ കാര്യങ്ങളുടെ ദിവസത്തെനിസ്‌സാരമാക്കിയവര്‍ ആഹ്ലാദിക്കും. സെറുബാബേലിന്‍െറ കൈയിലെ തൂക്കുകട്ട അവര്‍ കാണും. ഈ ഏഴെണ്ണം ഭൂമി മുഴുവന്‍ പരിശോധിക്കുന്ന കര്‍ത്താ വിന്‍െറ ഏഴു കണ്ണുകളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിന്ദിക്കാൻ ആർ ധൈര്യപ്പെടും? കാരണം തെരഞ്ഞെടുക്കപ്പെട്ട ആണിക്കല്ല് സെരൂബ്ബാബേലിന്റെ കൈയിൽ കാണുമ്പോൾ ഭൂമിയിലെങ്ങും വിന്യസിച്ചിരിക്കുന്ന യഹോവയുടെ ഈ ഏഴു കണ്ണുകൾ സന്തോഷിക്കും.”