Zechariah 4:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞാന്‍ ചോദിച്ചു: “വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള ഒലിവുമരങ്ങള്‍ എന്താണ്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
അതിന്നു ഞാന്‍ അവനോടുവിളകൂതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു ഞാൻ അവനോട്: “വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവു മരം എന്താകുന്നു?” എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു ഞാന്‍ അവനോട്: വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവുമരം എന്താകുന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ഞാന്‍ അവനോടു ചോദിച്ചു: വിളക്കു തണ്ടിന് ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവുമരങ്ങള്‍ എന്താണ്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ആ ദൂതനോട് ചോദിച്ചു, “വിളക്കുതണ്ടിന് ഇടത്തും വലത്തും നിൽക്കുന്ന ഈ രണ്ടു ഒലിവുവൃക്ഷങ്ങൾ എന്ത്?”