Zechariah 4:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എണ്ണ ഒഴിക്കുന്ന രണ്ടു സ്വര്‍ണക്കുഴലുകള്‍ക്കു സമീപം കാണുന്ന ഒലിവുമരത്തിന്‍റെ രണ്ടു കൊമ്പുകള്‍ എന്ത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
Malayalam 1992 MBSI
ഞാന്‍ രണ്ടാം പ്രാവശ്യം അവനോടുപൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊന്‍ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ രണ്ടാം പ്രാവശ്യം അവനോട്: “പൊന്നുകൊണ്ടുള്ള രണ്ടു നാള ത്തിനരികിൽ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ട് ഒലിവുശിഖരം എന്ത്?” എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ രണ്ടാം പ്രാവശ്യം അവനോട്: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിനരികെ പൊന്‍നിറമായ എണ്ണ ഒഴുകുന്ന രണ്ട് ഒലിവുകൊമ്പ് എന്ത് എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ഞാന്‍ വീണ്ടും ചോദിച്ചു: എണ്ണ പക രുന്ന പൊന്‍കുഴലിന്‍െറ സമീപമുള്ള ഒലിവു ശാഖകള്‍ എന്താണ്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ വീണ്ടും ചോദിച്ചു, “തങ്കനിറമുള്ള എണ്ണപകരുന്ന തങ്കനിർമിതമായ രണ്ടു കുഴലുകൾക്കരികെ കാണുന്ന രണ്ട് ഒലിവുശാഖകൾ എന്ത്?”