Zechariah 5:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ എന്തു കാണുന്നു” എന്നു ദൂതന്‍ എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുള്‍, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാന്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അവന്‍ എന്നോടുനീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നുപാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാന്‍ ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എന്നോട്: “നീ എന്തു കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എന്നോട്: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്: പാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട് എന്നു ഞാന്‍ ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പറക്കുന്ന ഒരു ചുരുള്‍. അതിന് ഇരുപതുമുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതൻ എന്നോട്, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “പറക്കുന്ന ചുരുൾ ഞാൻ കാണുന്നു. അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്,” എന്നു ഞാൻ മറുപടി പറഞ്ഞു.