Zechariah 6:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ കുതിരകള്‍ ഭൂമിയില്‍ എല്ലായിടത്തും സഞ്ചരിക്കാന്‍ വെമ്പല്‍കൊണ്ടു. ദൂതന്‍ അവയോട്, “നിങ്ങള്‍ പോയി ഭൂമിയില്‍ ഉടനീളം സഞ്ചരിക്കുവിന്‍” എന്ന് ആജ്ഞാപിച്ചു. അങ്ങനെ അവ ഭൂമിയില്‍ സഞ്ചരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാൻ നോക്കി: നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിൻ എന്നു അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.
Malayalam 1992 MBSI
കുരാല്‍നിറമുള്ളവ പുറപ്പെട്ടു ഭൂമിയില്‍ ഊടാടി സഞ്ചരിപ്പാന്‍ നോക്കിനിങ്ങള്‍ പോയി ഭൂമിയില്‍ ഊടാടി സഞ്ചരിപ്പിന്‍ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാന്‍ നോക്കി: നിങ്ങള്‍ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിന്‍ എന്ന് അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.
Malayalam Bible POC-ML 2013
കുതിരകള്‍ ഭൂമിയില്‍ ചുറ്റി സഞ്ചരിക്കാനുള്ള അക്‌ഷമയോടെ പുറത്തുവന്നു. നിങ്ങള്‍ പോയി ഭൂമി മുഴുവന്‍ ചുറ്റി സഞ്ചരിക്കുവിന്‍ എന്ന് അവന്‍ കല്‍പിച്ചു. അവ അങ്ങനെ ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ബലമേറിയ കുതിരകൾ പുറപ്പെട്ടശേഷം അവ ഭൂമിയിലെങ്ങും പോകാൻ ബദ്ധപ്പെട്ടു. അപ്പോൾ യഹോവ, “ഭൂമിയിലെങ്ങും പോകുവിൻ!” എന്നു കൽപ്പിച്ചു. അങ്ങനെ അവ ഭൂമിയിലെങ്ങും പോയി.