Zechariah 9:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ അരുളപ്പാട് ഹദ്രാക്ദേശത്തിനും ദമാസ്കസ്നഗരത്തിനും എതിരെ വന്നിരിക്കുന്നു. കാരണം എല്ലാ ഇസ്രായേല്‍ഗോത്രങ്ങളെയുംപോലെ സിറിയന്‍നഗരങ്ങളും സര്‍വേശ്വരന്‍റേതാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്ക്ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
Malayalam 1992 MBSI
പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്‍ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല്‍ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ദൃഷ്ടിവയ്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്‍ടിവയ്ക്കുന്നു.
Malayalam Bible POC-ML 2013
അരുളപ്പാട്: കര്‍ത്താവിന്‍െറ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്‌ക്കസിന്‍െറ മേല്‍ പതിക്കും. ഇസ്രായേലിന്‍െറ ഗോത്രങ്ങളെപ്പോലെതന്നെ ആരാമിന്‍െറ നഗരങ്ങളും കര്‍ത്താവിന്‍േറതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു പ്രവചനം: യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു, അത് ദമസ്കോസിൽനിന്നു വന്നുപതിക്കും— സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി യഹോവയുടെമേൽ ആകുന്നു—