Zechariah 9:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ യെഹൂദായെ എന്‍റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്‍റെ ശരമാക്കി. സീയോനേ, നിന്‍റെ നിവാസികളെ യവനദേശത്തിലെ നിവാസികള്‍ക്കെതിരെ ഒരു പടവാള്‍പോലെ ഞാന്‍ പ്രയോഗിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും.
Malayalam 1992 MBSI
ഞാന്‍ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള്‍ പോലെയാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എനിക്കു യെഹൂദായെ വില്ലായി കുലച്ചും എഫ്രയീമിനെ നിറച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്‍റെ പുത്രന്മാരെ യവനദേശമേ, നിന്‍റെ പുത്രന്മാരുടെ നേരേ ഉണര്‍ത്തി നിന്നെ ഒരു വീരന്‍റെ വാള്‍പോലെ ആക്കും.
Malayalam Bible POC-ML 2013
യൂദായെ ഞാന്‍ എന്‍െറ വില്ലായി കുലച്ചിരിക്കുന്നു. എഫ്രായിമിനെ അസ്‌ത്രമായി അതില്‍ തൊടുത്തിരിക്കുന്നു. സീയോനേ, നിന്‍െറ പുത്രന്‍മാരെ, ഞാന്‍ ഗ്രീസിന്‍െറ പുത്രന്‍മാരുടെ നേരേ ചുഴറ്റും. നിന്നെ യോദ്‌ധാവിന്‍െറ വാള്‍പോലെ വീശും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; ഗ്രീക്കുദേശമേ, നിന്റെ പുത്രന്മാർക്കെതിരേതന്നെ.