Zechariah 9:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍ അവര്‍ക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നല്‍പ്പോലെ പായും. ദൈവമായ സര്‍വേശ്വരന്‍ കാഹളം ഊതും; തെക്കന്‍ ചുഴലിക്കാറ്റില്‍ അവിടുന്നു മുന്നേറും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.
Malayalam 1992 MBSI
യഹോവ അവര്‍ക്കും മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല്‍ പോലെ പുറപ്പെടും; യഹോവയായ കര്‍ത്താവു കാഹളം ഊതി തെക്കന്‍ ചുഴലിക്കാറ്റുകളില്‍ വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവര്‍ക്കു മീതെ പ്രത്യക്ഷനാകും; അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കര്‍ത്താവ് കാഹളം ഊതി തെക്കന്‍ചുഴലിക്കാറ്റുകളിൽ വരും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അവര്‍ക്കുമീതേ പ്രത്യക്‌ഷനാകും. അവിടുത്തെ അസ്‌ത്രം മിന്നല്‍പോലെ പായും. ദൈവമായ കര്‍ത്താവു കാഹളം മുഴക്കുകയും തെക്കന്‍ ചുഴലിക്കാറ്റുകളില്‍ മുന്നേറുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും.